ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കൗമാരക്കാരെ തിരിച്ചറിഞ്ഞു. ഡെറി സ്വദേശികളായ ഡാനിയേൽ കുള്ളൻ, കെവിൻ പോർട്ടർ എന്നിവരാണ് മരിച്ചത്. 18 വയസ്സാണ് ഇരുവരുടെയും പ്രായം.
ചൊവ്വാഴ്ചയാണ് ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവറായ മറ്റൊരു 18 കാരന് സാരമായി പരിക്കേറ്റിരുന്നു. ഇയാൾ റോയൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

