ഡബ്ലിൻ: സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ്. അടുത്ത വർഷം ഫെബ്രുവരിയിൽ പദവി രാജിവയ്ക്കുമെന്നാണ് ക്രിസ്റ്റീനിന്റെ പ്രഖ്യാപനം. പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
അടുത്ത വർഷം ഒക്ടോബർവരെയാണ് ക്രിസ്റ്റീനിന്റെ കാലയളവ്. എന്നാൽ ഇതിന് ഒൻപത് മാസങ്ങൾക്ക് മുൻപാണ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് വയ്ക്കുന്നത്. അതേസമയം രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഫ്രാൻസിലെ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ ഇസിബി മേധാവിയെ തീരുമാനിക്കുമെന്നാണ് വിവരം.
Discussion about this post

