ഡബ്ലിൻ: റയാൻഎയറിനെതിരെ ഗുരുതര ആരോപണവുമായി ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാര. ജീവനക്കാരിൽ നിന്നും തനിക്ക് മോശം പെരുമാറ്റം നേരിട്ടെന്നാണ് അദ്ദേഹം പറയുന്നത്. ഡബ്ലിൻ വിമാനത്താവളത്തിൽവച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ദുരനുഭവം നേരിട്ടതെന്നും താരം ആരോപിച്ചു.
റയാൻഎയറിന്റെ ബോർഡിംഗ് ജീവനക്കാരിൽ നിന്നായിരുന്നു മോശം പെരുമാറ്റം ഉണ്ടായത് എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ജീവനക്കാരിൽ നിന്നും ഭീഷണിപ്പെടുത്തുന്നതും വിവേചനപരവുമായി പെരുമാറ്റം നേരിടുകയായിരുന്നു. ഒക്ടോബർ 28 ന് എക്സിലൂടെ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ജീവനക്കാരുടെ പെരുമാറ്റവും നടപടികൾ കൈകാര്യം ചെയ്യുന്ന രീതിയും ഞെട്ടിക്കുന്നത് ആയിരുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഡബ്ലിനിൽ തനിക്ക് നേരിട്ട ആദ്യ മോശം അനുഭവം ആയിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

