ഡബ്ലിൻ: അയർലൻഡിൽ വരണ്ട സ്ഥിരതയുള്ള കാലാവസ്ഥ തുടരുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. അടുത്ത രണ്ട് ആഴ്ചത്തേയ്ക്ക് രാജ്യത്ത് മഴയുണ്ടായിരിക്കില്ലെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ആമി ചുഴലിക്കാറ്റിന് പിന്നാലെയുള്ള മെറ്റ് ഐറാന്റെ പ്രവചനം അയർലൻഡിന് ഏറെ ആശ്വാസമാണ്.
ഇന്ന് മുതൽ നല്ല വരണ്ട, തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും രാജ്യത്ത് അനുഭവപ്പെടുക. ഉയർന്ന മർദ്ദത്തിന്റെ സാന്നിധ്യം ആണ് രാജ്യത്തെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. ഈ മാസം മുഴുവനായും തെളിഞ്ഞ കാലാവസ്ഥ തുടരും. അതേസമയം ചില ദിവസങ്ങളിൽ പുലർച്ചെ സമയങ്ങളിൽ നേരിയ ചാറ്റൽ മഴ അനുഭവപ്പെടാം.
Discussion about this post

