ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഇംഗ്ലണ്ട് പൗരൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 20 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഗാർഡ അറിയിച്ചു.
ഈ മാസം 21 ന് ആയിരുന്നു ഇംഗ്ലണ്ട് പൗരൻ ആക്രമിക്കപ്പെട്ടത്. ടെമ്പിൽ ബാർ സ്ക്വയറിൽവച്ചായിരുന്നു 40 വയസ്സ് പ്രായമുള്ള വ്യക്തിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് മുതൽ ഊർജ്ജിത അന്വേഷണം ആയിരുന്നു പ്രതിയ്ക്കായി പോലീസ് നടത്തിയിരുന്നത്.
അതേസമയം 40 കാരൻ ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ബ്യൂമൗണ്ട് ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

