ഡബ്ലിൻ: ഈ വാരാന്ത്യ ദിനങ്ങളിൽ അയർലന്റിൽ മഴ കുറയുമെന്ന് മെറ്റ് ഐറാൻ. പകൽ സമയങ്ങളിൽ ചൂടുളള വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. രാത്രികാലങ്ങളിലും പുലർച്ചയും മാത്രം രാജ്യത്ത് ചാറ്റൽ മഴ ലഭിക്കുമെന്നും മെറ്റ് ഐറാൻ അറിയിച്ചു.
പകൽ നേരങ്ങളിൽ രാജ്യത്ത് അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. രാത്രിയിൽ താപനില താഴ്ന്ന് 13 ഡിഗ്രി സെൽഷ്യസ് ആകും. ശനിയാഴ്ച നല്ല തെളിഞ്ഞ കാലവാസ്ഥയായിരിക്കും അനുഭവപ്പെടുക. താപനില 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. രാത്രി മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പടിഞ്ഞാറൻ മേഖലകളിൽ നേരിയ ചാറ്റൽ മഴ അനുഭവപ്പെടാം. ഞായറാഴ്ചയും സമാന കാലാവസ്ഥയ്ക്ക് ആണ് സാദ്ധ്യത. എന്നാൽ തിങ്കളാഴ്ചയോടെ രാജ്യത്ത് മഴ സജീവമാകും.

