വാഷിംഗ്ടൺ : പുതുവർഷത്തിൻ്റെ ആദ്യ ദിനത്തിൽ അമേരിക്കയിലെ ഹൂസ്റ്റണിലെ ന്യൂ ഓർലിയാൻസിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. . ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഷംസുദ്ദീൻ ജബ്ബാർ എന്ന മുൻ യുഎസ് ആർമി ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയത് . ഇയാൾ തന്റെ വീട്ടിൽ ബോംബ് നിർമാണം നടത്തിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വീട്ടിൽ രാസ അവശിഷ്ടങ്ങളും രാസ കുപ്പികളും ഉണ്ടായിരുന്നു . എഫ്ബിഐ ബുധനാഴ്ചയാണ് ജബ്ബാറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കൾ ജബ്ബാറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ജബ്ബാറിൻ്റെ വീട്ടിൽ ഇസ്ലാമുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ അലമാരയിലും വീടിൻ്റെ പരിസരത്തും സൂക്ഷിച്ചിരുന്നു. ഭീകരാക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഹൂസ്റ്റണിൽ നിന്ന് ന്യൂ ഓർലിയാൻസിലേക്കുള്ള തൻ്റെ യാത്രയ്ക്കിടെ ജബ്ബാർ ഫേസ്ബുക്കിൽ അഞ്ച് ഭയാനകമായ വീഡിയോകൾ പോസ്റ്റ് ചെയ്തതായി എഫ്ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ജബ്ബാർ തൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. വീഡിയോകളിൽ, “ഈ വേനൽക്കാലത്തിന് മുമ്പാണ്” താൻ ഐഎസിൽ ചേർന്നതെന്ന് ജബ്ബാർ പറയുന്നത് കാണാം. തൻ്റെ അവസാന വിൽപ്പത്രവും ജബ്ബാർ വീഡിയോയിൽ കാണിച്ചു.