വാഷിംഗ്ടൺ : മുൻ അമേരിക്കൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ അന്തരിച്ചു. നൂറാം വയസിലാണ് അന്ത്യം . ഒക്ടോബറിലാണ് അദ്ദേഹം തൻ്റെ നൂറാം ജന്മദിനം ആഘോഷിച്ചത്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി വാദിക്കുന്ന യുഎസിന്റെ മുഖമായിരുന്നു. അമേരിക്കയുടെ 39-ാമത് പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ .
1977ൽ ആർ ഫോർഡിനെ തോൽപ്പിച്ചാണ് ജിമ്മി കാർട്ടർ പ്രസിഡൻ്റായത്. ഏറെ നാളായി രോഗബാധിതനായിരുന്നു. 2002-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം കാർട്ടറിന് ലഭിച്ചു.
1924 ഒക്ടോബർ 1 നാണ് ജിമ്മി കാർട്ടർ ജനിച്ചത്. 1977 മുതൽ 1981 വരെ അദ്ദേഹം അമേരിക്കയുടെ പ്രസിഡൻ്റായിരുന്നു. ഈ കാലയളവിലാണ് അദ്ദേഹം അമേരിക്കയുടെ മിഡിൽ ഈസ്റ്റ് ബന്ധങ്ങൾക്ക് അടിത്തറയിട്ടു. കാർട്ടർ രാഷ്ട്രീയക്കാരൻ എന്നതിലുപരി വ്യവസായി, നാവിക ഉദ്യോഗസ്ഥൻ, എഴുത്തുകാരൻ തുടങ്ങി പല മുഖങ്ങളിൽ തിളങ്ങിയ പ്രതിഭയായിരുന്നു.
പ്രസിഡന്റ് പദവി വിട്ട് ഒരു വർഷത്തിന് ശേഷം അദ്ദേഹം ‘കാർട്ടർ സെൻ്റർ’ എന്ന പേരിൽ ഒരു ചാരിറ്റി സംഘടന . എന്നാണ് . തെരഞ്ഞെടുപ്പിൽ സുതാര്യത കൊണ്ടുവരുന്നതിലും മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നതിലും ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിലും കാർട്ടർ പ്രധാന പങ്ക് വഹിച്ചു. 2016 ൽ അദ്ദേഹത്തിന് ക്യാൻസർ സ്ഥിരികരിച്ചെങ്കിലും പൊതുപ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്നു.
100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ്. 1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ 96–ാം വയസ്സിൽ അന്തരിച്ചു.