ഡബ്ലിൻ: ഓസ്കർ ജേതാവ് ഗ്ലെൻ ഹാൻസാർഡിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. മഹാനായ സംഗീതജ്ഞൻ ആയിരുന്നു ഗ്ലെൻ എന്ന് അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു ഒബാമ അനുശോചനക്കുറിപ്പ് പങ്കുവച്ചത്. ബുധനാഴ്ച ആയിരുന്നു ഡബ്ലിനിൽ ഉണ്ടായ വാഹനാപകടത്തിൽ ഗ്ലെന്നിന് ജീവൻ നഷ്ടമായത്.
ഗ്ലെന്നന്ന മഹാനായ സംഗീതജ്ഞനെ ഞാനും മിഷേലും ഒരുപോലെ ഇഷ്ടപ്പെടുന്ന പാട്ടിലൂടെയാണ് ഓർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. – ഒബാമ എക്സിൽ കുറിച്ചു. അമേരിക്കൻ ഗായികയും നടിയുമായ എമിലി ഓസ്മെന്റും ഗ്ലെന്നിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി. ഗ്ലെന്നിനൊപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ടായിന്നു എമിലി ആദരാഞ്ജലി അർപ്പിച്ചത്.

