മലപ്പുറം ; മഹാമാഘ മഹോത്സവത്തിലെ നിളാ ആരതി തൊഴാനെത്തി സിനിമാ താരം അനുശ്രീ. മൂകാംബിക ദർശനത്തിനു ശേഷം ഇന്നലെ രാത്രിയാണ് അനുശ്രീ നിള തീരത്ത് എത്തിയത്. ഇതിൽ പങ്കാളിയാകാൻ ആയത് ഭാഗ്യമാണെന്നും താരം പറഞ്ഞു.
‘ മുൻപ് ടിവിയിൽ മാത്രമാണ് ആരതി കണ്ടത് . എത്രത്തോളം ആളുകൾക്ക് ഇങ്ങനെ ഒരു അവസരം ലഭിക്കുമെന്ന് അറിയില്ല. വരാൻ സാധിക്കുന്നവരൊക്കെ വന്ന് അനുഗ്രഹം തേടണം . നേരിട്ട് കണ്ടത് വലിയ എക്സിപീരിയൻസായിരുന്നു . ഇവിടെ വച്ച് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . കുംഭമേളയ്ക്ക് പോകാൻ കഴിഞ്ഞില്ല . അത് തന്നെ ഇവിടെ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു‘ എന്നും അനുശ്രീ പറഞ്ഞു.
കാശി പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് ‘നിളാ ആരതി’ ചടങ്ങുകൾ നടക്കുന്നത്. ശാശ്വമേധ ഘട്ടിലെ ഏഴ് പണ്ഡിതന്മാരാണ് ആരതിയുടെ ഭാഗമാകുന്നത്.

