ഡബ്ലിൻ: ഡബ്ലിനിലെ മേറ്റർ ആശുപത്രിയ്ക്ക് വൻ തുക പിഴ ചുത്തി വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ. വംശത്തിന്റെ പേരിൽ അകാരണമായി ജീവനക്കാരനെ പുറത്താക്കിയ സംഭവത്തിലാണ് നടപടി. നടപടി നേരിട്ട ജീവനക്കാരന് 10,000 യൂറോ നഷ്ടപരിഹാരമായി നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.
നൈജീരിയൻ വംശജനായ ഹെൽത്ത് കെയർ അസിസ്റ്റന്റിനെയാണ് അകാരണമായി സസ്പെൻഡ് ചെയ്തത്. രോഗിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചായിരുന്നു ആശുപത്രി നടപടി സ്വീകരിച്ചത്. എന്നാൽ ഈ ആരോപണം തെളിയിക്കാനുള്ള തെളിവുകൾ ആശുപത്രിയ്ക്ക് ഉണ്ടായിരുന്നില്ല. ഇതോടെയാണ് നടപടി സ്വീകരിച്ചത്. ആറ് ദിവസത്തേയ്ക്കാണ് നൈജീരിയൻ വംശജനായ പോൾ ആഗ്ബൺസിനെ സസ്പെൻഡ് ചെയ്തത്.
Discussion about this post

