വിക്ലോ: യൂറോപ്യൻ യൂണിയനിലെ പ്രതിരോധ മന്ത്രിമാരുടെ യോഗം ഇന്ന്. വിക്ലോയിലാണ് യൂറോപ്യൻ യൂണിയൻ വിദേശകാര്യ, സുരക്ഷാ നയമ ഉന്നത പ്രതിനിധി കാജ കല്ലാസിന്റെ അധ്യക്ഷതയിൽ യോഗം ചേരുന്നത്. യൂറോപ്യൻ യൂണിയൻ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുത്തതിന് പിന്നാലെ നടക്കുന്ന ആദ്യ യോഗമാണ് ഇത്.
യുക്രെയ്ൻ, ലെബനൻ എന്നീ രാജ്യങ്ങൾക്കുള്ള യൂറോപ്യൻ യൂണിയൻ പിന്തുണ, സമുദ്രസുരക്ഷ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ അയർലൻഡ് പ്രതിരോധ മന്ത്രി ഹെലൻ മക്കന്റി മറ്റ് മന്ത്രിമാരുമായി ചർച്ച ചെയ്യും. റഷ്യയുടെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ മുൻഗണന യുക്രെയ്ന് നൽകിയേക്കും. 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. മക്കന്റിയാണ് ചടങ്ങിൽ ആതിഥേയത്വം വഹിക്കുക.

