ഡബ്ലിൻ: അയർലൻഡിൽ സൺബെഡുകൾ നിരോധിക്കണമെന്ന് ആവശ്യം. കാൻസർ ചാരിറ്റികൾ, മെഡിക്കൽ സംഘടനകൾ, അഭിഭാഷക ഗ്രൂപ്പുകൾ എന്നിവയുടെ സംയുക്ത സംഘടനയായ കോയലിഷൻ എഗെയിൻസ്റ്റ് സൺബെഡ്സാണ് ഇത് സംബന്ധിച്ച ആവശ്യം ഉയർത്തിയിരിക്കുന്നത്. ത്വക്ക് രോഗങ്ങൾ, ക്യാൻസർ എന്നിവ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
അയർലൻഡിൽ അടുത്തിടെ മെലനോമ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിന് കാരണം സൺബെഡുകൾ ആണെന്ന് സംഘടന അഭിപ്രായപ്പെടുന്നു.
മെലനോമ, നോൺ-മെലനോമ ത്വക്കിലെ ക്യാൻസർ എന്നിവയുമായി സൺബെഡുകൾ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താലാണ് നിരോധനം വേണമെന്ന ആവശ്യം ഉയരുന്നത്. യൂറോപ്യൻ യൂണിയനിൽ നിലവിൽ 18 വയസ്സിന് താഴെയുള്ളവർക്ക് സൺബെഡുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.

