തിരുവനന്തപുരം ; പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് വൻ പ്രതിഷേധവുമായി പ്രവർത്തകർ, പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിൽ സംഘർഷങ്ങളും അരങ്ങേറുന്നു . വീട്ടിലേയ്ക്ക് തള്ളിക്കയറാൻ പാർട്ടി പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത് . ഇഡിയ്ക്കൊപ്പമെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പ്രവർത്തകർ കുപ്പിയും, കല്ലുമെറിഞ്ഞു. കൂടുതൽ പൊലീസ് ഉടനെത്തും . മുൻ മന്ത്രിമാരായ ശിവൻ കുട്ടി, കടകമ്പള്ളി സുരേന്ദ്രൻ എന്നിവരും സ്ഥലത്തുണ്ട്.
തൃശൂരും, കോഴിക്കോടും പ്രതിഷേധം നടക്കുന്നുണ്ട്. ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം . ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും സിപിഎം പ്രതിഷേധം നടത്തും . കണ്ണൂരിൽ പി ജയരാജനും , കോട്ടയത്ത് മുൻ മന്ത്രി വി എൻ വാസവനുമാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത് . ഇഡി നടപടിയെ നേരിടാൻ ഡൽഹി എകെജി ഭവനിലും, തിരുവനന്തപുരത്ത് എകെജി സെന്ററിലും യോഗം ചേർന്നു.

