ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടം. വയോധിക മരിച്ചു. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ടുള്ളയിലെ ആർ 352 ൽ തിങ്കളാഴ്ച മൂന്നരയോടെയായിരുന്നു അപകടം ഉണ്ടായത് ന്നൊണ് വിവരം.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച 80 കാരിയുൾപ്പെടെയുള്ള മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. തുടർന്ന് ഇവരെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെയോടെ 80 കാരിയ്ക്ക് ജീവൻ നഷ്ടമായി. കാറിലുണ്ടായിരുന്ന 50 വയസ്സുള്ള രണ്ട് സ്ത്രീകൾക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

