ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില റെക്കോർഡ് ഉയരത്തിൽ എത്തുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഇന്ന് അന്തരീക്ഷ താപനില 31 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. നിലവിൽ ഇന്ന് വൈകീട്ട് ആറ് മണിവരെ കഠിനമായ ചൂടിനെ തുടർന്നുള്ള മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എട്ട് കൗണ്ടികളിലാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ താപനില 28 ഡിഗ്രിയും മറികടന്നിരുന്നു. രണ്ട് വെതർ സ്റ്റേഷനുകളിൽ ആയിരുന്നു ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയായി ഇന്നും താപനില ഉയരുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഷാനൻ വിമാനത്താവളത്തിൽ ഇന്നലെ 30.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു മെർക്കുറിയുടെ അളവ്.
Discussion about this post

