ലണ്ടൻ: ജിഎഎ ( ഗാലിക് അത്ലറ്റിക് അസോസിയേഷൻ) ഉദ്യോഗസ്ഥൻ സീൻ ബ്രൗണിന്റെ കൊലപാതകത്തിൽ പൊതു അന്വേഷണം വേണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ. ബെൽഫാസ്റ്റ് അപ്പീൽ കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ബ്രിട്ടീഷ് സർക്കാരിന്റെ പ്രതികരണം. വെള്ളിയാഴ്ച ആയിരുന്നു ബ്രിട്ടീഷ് സർക്കാർ പൊതു അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഐറിഷ് കോടതി ശരിവച്ചത്. 1997 ലാണ് സീൻ ബ്രൗൺ കൊല്ലപ്പെട്ടത്.
നാല് ആഴ്ചയ്ക്ക് ശേഷം പൊതു അന്വേഷണം നടത്തണം എന്നാണ് ഐറിഷ് കോടതിയുടെ നിർദ്ദേശം. പൊതു അന്വേഷണം നടത്താത്തതിൽ കോടതി നേരത്തെ തന്നെ ബ്രിട്ടീഷ് സർക്കാരിന് നേരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ് ശരിവച്ചത്.

