ഡബ്ലിൻ: പിരിച്ചുവിടൽ ഭീഷണി നേരിട്ട് ബോസ്റ്റൺ സയിന്റിഫിക്കിലെ ജീവനക്കാർ. ഗാൽവേ, കോർക്ക്, ക്ലോൺമെൽ എന്നിവിടങ്ങളിലെ ജീവനക്കാരാണ് പ്രതിസന്ധി നേരിടുന്നത്. ചിലവ് കുറയ്ക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. അതേസമയം എത്ര പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഈ മാസം 22 നാണ് കമ്പനി കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച അറിയിപ്പ് ജീവനക്കാർക്ക് നൽകിയത്. ആഗോളതലത്തിൽ പുന:സംഘടന കമ്പനി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ 30 വർഷമായി അയർലൻഡിൽ പ്രവർത്തിച്ചുവരികയാണ് ബോസ്റ്റൺ സയന്റിഫിക്.
Discussion about this post

