ഡബ്ലിൻ: ഡ്രൈവറാകാൻ വനിതകൾക്കും അവസരമൊരുക്കി ഡബ്ലിൻ ബസ്. ഇതിന്റെ ഭാഗമായി ഡ്രൈവർ റിക്രൂട്ട്മെന്റ് ക്യാമ്പയ്നിന് തുടക്കമിട്ടു. ഫ്ളെക്സിബിൾ അല്ലെങ്കിൽ പാർട്ട് ടൈം ജോലി അന്വേഷിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
നിലവിൽ ബസ് ഡ്രൈവർമാരിൽ എട്ട് ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. ഇത് വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് പാർട്ട് ടൈം ജോലിയ്ക്ക് ഡബ്ലിൻ ബസ് അവസരമൊരുക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് പാർട്ട് ടൈം ഡ്രൈവർമാർക്ക് കമ്പനി അവസരം നൽകുന്നത്. ഇതിൽ ഒന്ന് ഞായറാഴ്ച ആയിരിക്കും. വരും ആഴ്ചകളിൽ വനിതാ ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നതിനായി ഓപ്പൺ ഡേ സംഘടിപ്പിക്കും.
Discussion about this post

