കിൽഡെയർ: കിൽഡെയറിൽ പുതുതലമുറ ഡാറ്റ സെന്റർ ക്യാമ്പസിന് പച്ചക്കൊടി. കിൽഡെയർ കൗണ്ടി കൗൺസിൽ ഡാറ്റ സെന്റർ ക്യാമ്പസിന്റെ നിർമ്മാണത്തിന് അനുമതി നൽകി. 3 ബില്യൺ യൂറോ ചിലവിട്ടാണ് ഇവിടെ ക്യാമ്പസ് നിർമ്മിക്കുക.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. ഡാറ്റ സെന്ററിനായുള്ള നീക്കത്തിൽ പരിസ്ഥിതിവാദികളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് കൗൺസിൽ നിർണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ആറ് കെട്ടിടങ്ങൾ നിർമ്മിക്കാനാണ് പദ്ധതി.കിൽഡെയറിലെ നാസിലെ എം7 മോട്ടോർവേയ്ക്കും ബിസിനസ് പാർക്കിനും അടുത്തുള്ള സ്ഥലത്താണ് ക്യാമ്പസ് സജ്ജമാക്കുന്നത്.
Discussion about this post

