ഡബ്ലിൻ:യുഇഎഫ്എ നാഷണൽ ലീഗിൽ ഇസ്രായേലിനെതിരായ മത്സരത്തിൽ നിന്നും അയർലൻഡ് പിന്മാറണമെന്ന് ആവശ്യം. പൊതുജനങ്ങളിൽ ഒരു വിഭാഗമാണ് കായിക വകുപ്പിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പലസ്തീൻ, ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയർന്ന് വന്നിരിക്കുന്നത്. ഒക്ടോബർ നാലിന് അവീവ സ്റ്റേഡിയത്തിലാണ് അയർലൻഡും ഇസ്രായേലും തമ്മിൽ ഏറ്റുമുട്ടുന്നത്.
ഇ-മെയിൽ വഴിയാണ് കായിക വകുപ്പിന് ഇത് സംബന്ധിച്ച സന്ദേശം ലഭിച്ചിരിക്കുന്നത്. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടിയെ വകുപ്പ് ഗൗരവമായി തന്നെ പരിഗണിക്കണമെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു. റഷ്യയ്ക്കെതിരെ സ്വീകരിച്ച സമാന നടപടി ഇസ്രായേലിനെതിരെയും സ്വീകരിക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നു.
Discussion about this post

