ക്ലെയർ: ഷാനനിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേക്കുള്ള ആദ്യ വിമാനം ശനിയാഴ് പറന്നുയരും. ഡിസ്കവർ എയർലൈൻസ് ആണ് ഷാനനിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേക്ക് ആദ്യ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. നേരിട്ടുള്ള വിമാന സർവ്വീസാണ് ഇത്.
ഷാനൻ എയർപോർട്ട് ഡയറക്ടർ നിയാൽ കെർൺസ് ആണ് പുതിയ സർവ്വീസിന്റെ കാര്യം അറിയിച്ചത്. ലുഫ്താൻസ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഡിസ്കവർ എയർലൈൻസ്. പുതിയ ഷാനൺ സർവീസ് ഒക്ടോബർ 24 വരെ ആഴ്ചതോറും സർവ്വീസ് നടത്തും. പുതിയ സർവ്വീസ് ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയവിടങ്ങളിലേക്കുള്ള യാത്രികർക്കും ഗുണം ചെയ്യും. ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്കാകും പുതിയ സർവ്വീസ് ഏറ്റവും കൂടുതലായി പ്രയോജനപ്പെടുക.
Discussion about this post

