ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടം. 20 വയസ്സുകാരി മരിച്ചു. കിൽക്കീലിലെ ന്യൂറി റോഡിൽ ആയിരുന്നു സംഭവം. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം ഉണ്ടായത്. യുവതി സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് പോലീസ് എത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

