ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് എണ്ണ ചോർന്നതായി റിപ്പോർട്ട്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അൽപ്പസമയത്തിനുള്ളിൽ തന്നെ ചോർച്ച നിയന്ത്രണ വിധേയം ആക്കിയതായി അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. കിഴക്ക് ഭാഗത്തെ ബെർത്തിലാണ് ചോർച്ചയുണ്ടായത് എന്നാണ് വിവരം. ഉടൻ തന്നെ ഓയിൽ സ്പിൽ റെസ്പോൺസ് പ്ലാനിലെ അംഗങ്ങൾ എത്തി ചോർച്ച പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ചോർച്ച തുറമുഖത്തെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
Discussion about this post

