ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷതാപനില 20 ഡിഗ്രി സെൽഷ്യസ് മറികടക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്ത് അന്തരീക്ഷ താപനില പരമാവധി 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ വലിയ വർധനവ് ഉണ്ടാകും.
പകലും രാത്രിയും വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഈ വാരം അയർലൻഡിൽ ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം ശക്തമാകും. ഇതാണ് ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. ഇന്ന് പകൽ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടും. എന്നാൽ വൈകീട്ടോടെ നേരിയ മഴയും തണുത്ത കാറ്റും അനുഭവപ്പെടാം.
Discussion about this post

