ഡബ്ലിൻ: അയർലൻഡിന്റെ സമ്പദ്വ്യവസ്ഥ സംബന്ധിച്ച് മുന്നറിയിപ്പുമായി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ്. ഐറിഷ് സമ്പദ്വ്യവസ്ഥയിൽ സ്റ്റാഗ്ഫ്ളേഷന് ( സ്തംഭനാവസ്ഥ’യും ‘പണപ്പെരുപ്പവും’ കൂടിച്ചേർന്ന അവസ്ഥ) സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത സാഹചര്യങ്ങളെക്കുറിച്ചുള്ള നിരവധി പ്രവചനങ്ങൾ ഉൾപ്പെടുന്ന വാർഷിക റിപ്പോർട്ട് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരിക്കെയാണ് സൈമൺ ഹാരിസിന്റെ പ്രതികരണം. ഇറാനിൽ യുദ്ധം നടന്നില്ലായിരുന്നുവെങ്കിൽ അയർലൻഡിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

