ഡബ്ലിൻ: ഒളിമ്പിക്സ് ജേതാവും പ്രമുഖ ഐറിഷ് അത്ലറ്റുമായ സിയാരൻ ഒ ലയണൈർഡ് അന്തരിച്ചു. 38 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ചൊവ്വാഴ്ച ആയിരുന്നു അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. കാഡനയിൽ വച്ചായിരുന്നു മരണം എന്നാണ് വിവരം. രാവിലെ അദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോർക്ക് സ്വദേശിയായ സിയാരൻ നിലവിൽ അമേരിക്കയിലാണ് താമസിക്കുന്നത്. 2012 ലെ ലണ്ടൻ ഒളിമ്പിക്സിലാണ് അദ്ദേഹത്തിന്റെ മെഡൽ നേട്ടം.
Discussion about this post

