കോർക്ക്: വെസ്റ്റ് കോർക്കിൽ ബോട്ടിന്റെ എൻജിന് തീപിടിച്ചു. ആർഡ്നകിന്ന ലൈറ്റ്ഹൗസിന് അടുത്ത് ആയിരുന്നു സംഭവം. ആറോളം യാത്രികരായിരുന്നു ബോട്ടിൽ ഉണ്ടായത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ കഴിഞ്ഞായിരുന്നു സംഭവം.
തുറമുഖത്ത് നിന്നും ഏകദേശം മുക്കാൽ മൈൽ അകലെ ആയിരുന്നു സംഭവം. സഞ്ചരിക്കുന്നതിനിടെ ബോട്ടിന്റെ എൻജിനിൽ നിന്നും തീ ഉയരുകയായിരുന്നു. ഉടനെ തന്നെ ക്യാപ്റ്റൻ എൻജിൻ ഓഫ് ചെയ്തു. ഇതിന് പിന്നാലെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ആർഎൻഎൽഐ സംഘം സ്ഥലത്ത് എത്തി എല്ലാവരെയും രക്ഷിച്ചു.
Discussion about this post

