ഡബ്ലിൻ: നൈജീരിയൻ പൗരൻ ഖയ്യൂം ബാലോഗണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാരനെ വിട്ടയച്ചു. കൗമാരക്കാരനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെയാണ് വിട്ടയച്ചത്. കൗമാരക്കാരനെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഈ മാസം ഒന്നിന് ആയിരുന്നു ക്ലാരെൻഡൻ സ്ട്രീറ്റിൽവച്ച് 21 വയസ്സുള്ള ഖയ്യും കൊല്ലപ്പെട്ടത്. ആറംഗ സംഘം യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു കൗമാരക്കാരനെ പിടികൂടിയത്. പോലീസിന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

