ഡബ്ലിൻ: ഡബ്ലിനിലെ പുതിയ ലോർഡ് മേയറായി ഡാരിൽ ബാരൺ. തിങ്കളാഴ്ച ആയിരുന്നു അദ്ദേഹം മേയറായി ചുമതലയേറ്റത്. മുൻ ലോർഡ് മേയർ റേ മക്ആദം പദവി ഒഴിഞ്ഞിരുന്നു. ഫിയന്ന ഫെയിൽ കൗൺസിലറാണ് ഡാരിൽ ബാരൺ.
ഡബ്ലിന്റെ ലോർഡ് മേയർ ആകുന്ന 359ാമത്തെ വ്യക്തിയാണ് അദ്ദേഹം. 2019 മുതൽ ഫിയന്ന ഫെയ്ൽ കൗൺസിലറാണ് അദ്ദേഹം. മുൻപ് ബാങ്ക് ഓഫ് അയർലൻഡിൽ ബാരൺ ജോലി ചെയ്തിരുന്നു. വരും ആഴ്ചകളിൽ അദ്ദേഹം ഭാര്യ ഓർലയ്ക്കും കുഞ്ഞ് മകൻ നിയാലിനും ഒപ്പം മാൻഷൻ ഹൗസിലേക്ക് താമസം മാറും.
Discussion about this post

