കാർലോ: കൗണ്ടി കാർലോയിൽ ഇ- സ്കൂട്ടർ അപകടത്തിൽ മരിച്ച 17 കാരന്റെ പേര് വിവരങ്ങൾ പുറത്ത്. വില്ലോ പാർക്ക് സ്വദേശിയായ ജാനിസ് ഓസോൾസ് ആണ് മരിച്ചത്. ജാനിസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ജാനിസ് ഇ- സ്കൂട്ടറിൽ നിന്നും വീണ് മരിച്ചത്. സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ജാനിസ്. ഇതിനിടെ ഇരുവരും വാഹനത്തിൽ നിന്നും തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽ ജാനിസിന് സാരമായി പരിക്കേറ്റു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പനേരത്തിന് ശേഷം ജീവൻ നഷ്ടമാകുകയായിരുന്നു. രണ്ടാമത്തെ കൗമാരക്കാരന്റെ പരിക്കുകൾ സാരമുള്ളതല്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൗമാരക്കാരനെ വീട്ടിലേക്ക് വിട്ടു.

