തിരുവനന്തപുരം : കപട വാഗ്ദാനങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ട് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണ് യുഡി എഫ് സർക്കാരെന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ . ഇതിനെ ഭരണമെന്നല്ല, വെറും ലജ്ജയില്ലാത്ത ഇരട്ടത്താപ്പെന്നാണ് വിളിക്കേണ്ടത്. എല്ലാ മലയാളികളും ഇത് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വെറും കപട വാഗ്ദാനങ്ങളിൽ കെട്ടിപ്പൊക്കിയതാണ് കോൺഗ്രസ് മോഡൽ. ലഹരിവിപത്ത് തുടച്ചുനീക്കുമെന്നായിരുന്നു വാഗ്ദാനം; പകരം മദ്യവില കുറയ്ക്കുകയാണ് അധികാരത്തിലെത്തിയപ്പോൾ അവർ ചെയ്തത്. വാഗ്ദാനം ചെയ്ത അഞ്ച് ഇന്ദിര ഗ്യാരന്റികളിൽ മൂന്നെണ്ണം ആദ്യ ബജറ്റിൽ തന്നെ കാറ്റിൽപ്പറത്തിയെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്….

