ഡൗൺ: കൗണ്ടി ഡൗണിൽ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ശിലാവൃത്തം ( സ്റ്റോൺ സർക്കിൾ) കണ്ടെത്തി. നാലായിരം വർഷം പഴക്കമുള്ള ശിലാവൃത്തങ്ങളാണ് കണ്ടെത്തിയത്. ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളുമായി ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ.
കൻസാസ് കൗണ്ടിയിലെ ബല്ലിനഹട്ടിയിൽ പുരാവസ്തു ഗവേഷണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിനിടെ വെങ്കലത്തിന്റെ അമ്പടയാളവും കണ്ടെത്തി. കമ്യൂണിറ്റി ആർക്കിയോളജി പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് വിദ്യാർത്ഥികളും പുരാവസ്തു ഗവേഷകരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയത്.
Discussion about this post

