Dies Irae
Diés Iraé” ഒരു മലയാളം ഹൊറർ-ത്രില്ലർ ഫിലിം ആണ്. രചനയും സംവിധാനവും രാഹുൽ സദാശിവൻ. ഭൂതകാലം, ഭ്രമയുഗം എന്നിവയുടെ യൂണിവേഴ്സിൽ വരുന്ന ചിത്രം. പ്രകടനങ്ങൾ, സംവിധാനം, ഛായാഗ്രഹണം, സംഗീതം, ഹൊറർ ഘടകങ്ങൾ, തിരക്കഥ എന്നിവയിലെ മേന്മ കൊണ്ട് വിജയമായി മാറിയ ചിത്രം. പ്രണവ് മോഹൻലാൽ, സുസ്മിത ഭട്ട്, ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ.
ഭാഷ: മലയാളം
OTT പ്ലാറ്റ്ഫോം: JioHotstar
OTT റിലീസ് തിയതി: 5 ഡിസംബർ 2025
Kuttram Purindhavan: The Guilty One
Kuttram Purindhavan: The Guilty One” എന്നത് ഒരു ക്രൈം-ത്രില്ലര്‍ വെബ് സീരീസ് ആണ്. ഒരു ചെറിയ പട്ടണത്തിൽ ഒരു പെൺകുട്ടിയെ കാണാതാകുന്നു. തുടർന്ന് നടക്കുന്ന അന്വേഷണങ്ങളും കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളും പ്രമേയം. പശുപതി, വിദാർത്ഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവർ പ്രധാന വേഷങ്ങളിൽ.
ഭാഷ: തമിഴ് (ഒറിജിനല്‍) — കൂടാതെ ഡബ്/സബ് ചെയ്ത മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ പതിപ്പുകളും ലഭ്യമാകും
OTT പ്ലാറ്റ്ഫോം: SonyLIV
OTT റിലീസ് തിയതി: 5 ഡിസംബർ 2025
The Girlfriend
“The Girlfriend” ഒരു തെലുങ്ക് റൊമാന്റിക്-ഡ്രാമാ സിനിമയാണ്. Rashmika Mandanna, Dheekshith Shetty എന്നിവരാണ് പ്രധാന താരങ്ങൾ. പ്രണയം, കുടുംബബന്ധങ്ങളുടെ പ്രാധാന്യം എന്നിവയാണ് പ്രമേയം. വിജയചിത്രം
ഭാഷ: തെലുങ്ക്
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തിയതി: 5 ഡിസംബർ 2025

