ഡബ്ലിൻ: അയർലന്റിൽ ബുധനാഴ്ചയും ചൂട് കൂടിയ കാലാവസ്ഥ. അന്തരീക്ഷ താപനില 25 ഡിഗ്രിവരെ ഉയരാമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് ചൂട് കൂടിയ കാലാവസ്ഥ തുടരുകയാണ്.
ഇന്നലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും അന്തരീക്ഷ താപനില 23.9 ഡിഗ്രിവരെ രേഖപ്പെടുത്തി. പടിഞ്ഞാറൻ മേഖലകളിലാണ് ചൂട് വർദ്ധിക്കുന്നത്. ഈ ആഴ്ച മുഴുവൻ ചൂട് കൂടിയ കാലാവസ്ഥ തുടരും.
ഞായറാഴ്ച മുതൽ മഴ ലഭിക്കുമെന്ന് ആയിരുന്നു നേരത്തെ പുറത്തുവന്ന പ്രവചനം. എന്നാൽ പലഭാഗങ്ങളിലും നേരിയ മഴ മാത്രമാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴ കുറയും.
Discussion about this post

