ഡബ്ലിൻ: ഐ മണ്ഡല പ്രൊഡക്ഷൻസിന്റെ ‘ ഹിഗ്വിറ്റ’ എന്ന നാടകം ശനിയാഴ്ച ( മെയ് 3) അരങ്ങേറും. താലായിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അരീനയിൽ വൈകീട്ട് ആറ് മണിയ്ക്കാണ് നാടകം അവതരിപ്പിക്കുക. പ്രമുഖ മലയാള സാഹിത്യകാരൻ എൻഎസ് മാധവന്റെ ഹിഗ്വിറ്റ എന്ന നോവലിനെ ആസ്പദമാക്കി രചിച്ച നാടകമാണ് ‘ഹിഗ്വിറ്റ’.
അയർലന്റിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ‘ മലയാളത്തിന്’ വേണ്ടിയാണ് നാടകം തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ നാടക പ്രവർത്തകൻ ശശിധരൻ നടുവിൽ ആണ് നാടകത്തിന്റെ തിരക്കഥയം സംവിധാനവും. നാടകത്തിൽ അയർലന്റിലെ 45 കലാകാരന്മാരും കലാകാരികളും അണിനിരന്നിട്ടുണ്ട്.
Discussion about this post

