ഡബ്ലിൻ: നികുതി വരുമാനത്തിൽ നേട്ടവുമായി അയർലൻഡ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി വരുമാനത്തിൽ 3.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസാണ് ഖജനാവിലെ കണക്കുകൾ പുറത്തുവിട്ടത്.
2026ലെ ആദ്യ മൂന്ന് മാസങ്ങളിൽ 22.6 ബില്യൺ യൂറോയുടെ നികുതി വരുമാനം ആണ് ലഭിച്ചത്. ആദായനികുതിയിൽ 6.1 ശതമാനം വർധനവുണ്ടായി. 8.7 ബില്യൺ യൂറോ ആണ് കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ലഭിച്ചത്. വാറ്റ് വരുമാനത്തിൽ 5.3 ശതമാനം വർധനവും ഉണ്ടായി. 8 ബില്യൺ യൂറോയായിരുന്നു വാറ്റ് നികുതിയായി ഇതുവരെ ലഭിച്ചത്.
Discussion about this post

