കണ്ണൂർ : 4 മാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കരിമ്പത്ത് ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം . പ്രദേശത്തെ അറിയപ്പെടുന്ന നൃത്താധ്യാപികയായിരുന്നു സാന്ദ്ര .
കൊല്ലം സ്വദേശികളാണ് സാന്ദ്രതാരയുടെ മാതാപിതാക്കളായ രമേശനും, താരയും. ഇരുവരും നേരത്തെ പറശിനിത്തളിയിലായിരുന്നു താമസം . അടുത്തിടെയാണ് ബാവുപ്പറമ്പിലേക്ക് മാറിയത്. സൂര്യജിത്താണ് സഹോദരൻ. ആത്മഹത്യയുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post

