കോഴിക്കോട് ; പൊലീസിനെ കണ്ട് കയ്യിലുണ്ടായിരുന്ന എം ഡി എം എ പൊതി വിഴുങ്ങി രക്ഷപെടാൻ ശ്രമിച്ച യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് ഇയ്യാടൻ ഷാനിദ് (28) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിഴുങ്ങിയത് എം ഡി എം എ ആണെന്ന് പറഞ്ഞതോടെയാണ് ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റിയത് . 130 ഗ്രാം ലഹരി മരുന്ന് ഉണ്ടായിരുന്നെന്നും, അതാണ് വിഴുങ്ങിയതെന്നുമാണ് ഇയാൾ പോലീസിനു നൽകിയ മൊഴി.
ഇയാളുടെ വയറ്റില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. വെളുത്ത തരികൾക്കൊപ്പം രണ്ട് കവറുകളാണ് എൻഡോസ്കോപ്പി പരിശോധനയിൽ കണ്ടെത്തിയത് . വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിദ്ധ്യമാണോ , അതോ അമിത അളവിൽ ലഹരി ഉള്ളിൽ ചെന്നതാണോ മരണകാരണം എന്ന് പോസ്റ്റ്മോർട്ടത്തിലൂടെ സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു.

