ഡബ്ലിൻ: വീടുകളുടെ ഗാർഡനുകളിൽ അനുമതിയില്ലാതെ മോഡുലാർ വീടുകൾ നിർമ്മിക്കാൻ അനുവദിക്കുന്ന സർക്കാർ പദ്ധതിയിൽ ആശങ്ക പ്രകടമാക്കി ഹൗസിംഗ് ചാരിറ്റി. ത്രെഷോൾഡ് ആണ് ആശങ്ക പ്രകടമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ആസൂത്രണ അനുമതിയില്ലാതെ വീടുകൾ നിർമ്മിക്കാൻ അനുമതി നൽകരുതെന്ന് വ്യക്തമാക്കി ചാരിറ്റി ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ഹൗസിംഗിന് നിവേദനവും നൽകി.
റെസിഡൻഷ്യൽ ടെനൻസീസ് ആക്ട് വാടകക്കാരന് നൽകുന്ന സംരക്ഷണത്തെ മറികടക്കുന്നതാണ് പദ്ധതിയെന്ന് ത്രെഷോൾഡ് നിവേദനത്തിൽ വ്യക്തമാക്കുന്നു. പുതിയൊരു വിഭാഗം വാടകക്കാരുടെ ആവിർഭാവത്തിന് ഇത് കാരണമാകും. വാടകക്കാർക്ക് തങ്ങളുടെ അവകാശങ്ങൾ നഷ്ടമാകുമെന്നും ത്രെഷോൾഡ് ചൂണ്ടിക്കാട്ടി.
Discussion about this post

