പലതരത്തിലുള്ള യുട്യൂബ് വീഡിയോസ് നമുക്ക് മുന്നിൽ എത്താറുണ്ട് . ചിലത് അരോചകമാകുമ്പോൾ ചിലത് വളരെയേറെ വിമർശനം ഉളവാക്കാറുമുണ്ട് . ഇപ്പോഴിതാ ഉത്തരേന്ത്യൻ യൂട്യൂബറുമായി സംസാരിക്കുന്ന മലയാളി യുവതിയുടെ വീഡിയോയാണ് ഇന്റർനെറ്റിൽ ശ്രദ്ധ നേടുന്നത് .
വീഡിയോയിൽ ദീപാവലിയുമായി ബന്ധപ്പെട്ട ചരിത്രം അറിയാമോ എന്ന് ഉത്തരേന്ത്യൻ യൂട്യൂബർ ആളുകളോട് ചോദിക്കുന്നത് നമുക് കാണാം . റോഡിലൂടെ വന്ന മലയാളി പെൺകുട്ടിയോടും അദ്ദേഹം അതേ ചോദ്യം ആവർത്തിച്ചു.എന്നാൽ തനിക്ക് ഉത്തരം അറിയില്ലെന്ന് യുവതി പറഞ്ഞു.
തുടർന്ന് യൂട്യൂബർ പെൺകുട്ടിയോട് ‘ജയ് ശ്രീ റാം’ എന്ന് പറയാമോയെന്നാണ് ആവശ്യപ്പെട്ടത് . എന്നാൽ യുവതി അവൾ നിഷേധിച്ചു . ഹിന്ദുത്വ വിജിലന്റ് എന്ന പേജാണ് വീഡിയോ പങ്കിട്ടത്. “കേരളത്തിലെ പെൺകുട്ടി ജയ് ശ്രീ റാം വിളിക്കാൻ ആഗ്രഹിക്കുന്നില്ല, എന്താണ് കാരണം?” എന്ന അടിക്കുറിപ്പും ഇതിനൊപ്പമുണ്ട് . പലരും പല രീതിയിലാണ് ഇതിന് കമന്റ് ചെയ്യുന്നത് . ചിലർ പെൺകുട്ടിയെ അഭിനന്ദിക്കുമ്പോൾ മറ്റ് ചിലർ മതേതര ഇന്ത്യയെന്ന നിലയിൽ പെൺകുട്ടി അത് പറയണമായിരുന്നുവെന്നാണ് പറയുന്നത്.
Girl from Kerala refuses to say 'Jai Shree Ram'
What should be the reason? pic.twitter.com/iKHuV6wALA
— Hindutva Vigilant (@VigilntHindutva) October 8, 2025

