തൃശൂർ: സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം . പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടിൽ സ്നേഹ (32) ആണ് മരിച്ചത്. പൊറത്തിശ്ശേരി വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായിരുന്നു സ്നേഹ.
ബുധനാഴ്ച രാവിലെ 9.30 ന് ഊരകം ലക്ഷം വീട് ഭാഗത്തെ വെയിറ്റിംഗ് ഷെഡിന് സമീപമാണ് അപകടം. നിർത്തിയിട്ടിരുന്ന ഒരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ‘റീബോൺ’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിന്റെ പിൻചക്രം സ്നേഹയുടെ തലയിലൂടെ കയറിയതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം നടന്നയുടൻ ബസ് ജീവനക്കാർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ബസ് അപകടത്തിൽ നിരവധി പേർ മരിച്ച പ്രദേശമാണിത്. വർഷങ്ങൾക്ക് മുമ്പ് രണ്ട് സ്വകാര്യ ബസുകൾ കത്തിച്ചതുൾപ്പെടെ അപകടങ്ങൾ കാരണം ഈ പ്രദേശത്ത് നിരവധി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. സ്നേഹയുടെ ഭർത്താവ് ജെറി ഡേവിസ് (അസിസ്റ്റന്റ് പ്രൊഫസർ, തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്), മക്കൾ: അമല (5), അൻസിയ (ഒരു വയസ്സ്).

