വടകര: രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ കോൺഗ്രസിനെ നിശബ്ദമാക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. ആരോപണം ഉയർന്നതിനു ശേഷം രാഹുൽ രാജിവയ്ക്കാൻ ധാർമ്മികമായ മനഃസാക്ഷി കാണിച്ചു. എന്നിട്ടും, രാഷ്ട്രീയ നൈതികതയെക്കുറിച്ച് കോൺഗ്രസിനെ പാഠങ്ങൾ പഠിപ്പിക്കാൻ പലരും ഉത്സാഹം കാട്ടുകയാണെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
‘ രാഹുൽ വെറും ആരോപണങ്ങൾ നേരിടുകയാണ് . പക്ഷേ ഈ സംഭവത്തിൽ എഫ്ഐആറോ നിയമപരമായ പരാതിയോ ഒന്നുമില്ല . വിവാദം ഉണ്ടായ ശേഷം ഞാൻ ഒളിച്ചോടുന്നുവെന്ന പ്രചാരണം തെറ്റാണ്. ഞാൻ അങ്ങനെ ചെയ്യേണ്ട കാര്യമില്ല. ഈ വിഷയത്തിൽ കോൺഗ്രസിനെ നിശബ്ദമാക്കാൻ ശ്രമങ്ങൾ തുടരുകയാണ്. അത് ഫലം കാണില്ല. രാഹുലിന്റെ രാജി ആവശ്യപ്പെടാൻ സിപിഎമ്മിനോ ബിജെപിക്കോ എന്ത് അവകാശം ഉണ്ട്? സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കോൺഗ്രസിന് ധാർമ്മികതയെക്കുറിച്ച് പാഠങ്ങൾ നൽകുനു, എന്ത് നാണക്കേടാണിത് .
പോലീസ് കേസും കുറ്റപത്രവും ഉണ്ടായിരുന്നിട്ടും, ഒരു സിപിഎം എംഎൽഎ പദവിയിൽ തുടരുകയും സർക്കാരിന്റെ ഭാഗമാവുകയും ചെയ്യുന്നു. പോക്സോ കേസിലെ പ്രതിയെ പാർലമെന്റ് ബോർഡിൽ അംഗമാക്കിയ പാർട്ടിയാണ് ബിജെപി. ഇവിടെ ഒരു എംഎൽഎയുടെ രാജി ആവശ്യപ്പെടാൻ ബിജെപിക്ക് എന്ത് ധാർമ്മിക അവകാശമാണുള്ളത്?”ഷാഫി പറമ്പിൽ ചോദിച്ചു.
അതേസമയം രാഹുൽ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ താൻ രാജി വയ്ക്കുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്നാണ് രാഹുലിന്റെ നിലപാട്

