ചങ്ങനാശേരി : മുഖ്യമന്ത്രി വി ഡി സതീശൻ പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്തേയ്ക്ക് എത്തുന്നു. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 150-)0 ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുക. 2027 ജനുവരി ഒന്നിനും, രണ്ടിനുമാണ് പെരുന്നയിൽ മന്നം ജയന്തി ആഘോഷം . 2 ന് നടക്കുന്ന ജയന്തി സമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. ഒന്നാം തീയതി അഖിലകേരള നായർ പ്രതിനിധി സമ്മേളനം നടക്കും.
മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമായാണ് എൻ എസ് എസ് ആസ്ഥാനത്തേയ്ക്ക് വി ഡി സതീശൻ എത്തുന്നത് . മന്ത്രി കെ മുരളീധരനും സമ്മേളനത്തിൽ അതിഥിയായി പങ്കെടുക്കും . എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി ഉണ്ടായിരുന്ന പിണക്കങ്ങളുടെ മഞ്ഞുരുക്കം കൂടിയാണ് ഈ സന്ദർശനം. അഞ്ചുവർഷം മുൻപാണ് ഏറ്റവുമൊടുവിൽ സതീശൻ പെരുന്നയിലെത്തിയത്.
മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ എൻ എസ് എസ് നേതൃത്വം പുറത്ത് വിട്ടിട്ടില്ല. മന്നത്ത് പത്മനാഭന്റെ ജയന്തി പ്രൗഢഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നേതൃത്വം.

