ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ ഉച്ചകോടിയുടെ ഭാഗമായി ഡബ്ലിൻ നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം. ഇന്ന് വൈകീട്ടുവരെ ഈ നില തുടരും. ഇന്ന് യൂറോപ്യൻ യൂണിയൻ രാഷ്ട്ര തലവന്മാരുടെ അനൗപചാരിക യോഗമാണ് ഡബ്ലിനിൽ നടക്കുന്നത്. യൂറോപ്യൻ പൊളിറ്റിക്കൽ കമ്യൂണിറ്റി മീറ്റിംഗ് ഇന്നലെ ഇതേ വേദിയിൽ നടന്നിരുന്നു.
യോഗം നടക്കുന്ന കൺവെൻഷൻ സെന്ററിന് ചുറ്റും ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സാമുവൽ ബക്കറ്റ് പാലം ഇന്നും അടച്ചിടും. ഇതിന് പുറമേ നോർത്ത് വാൾ ക്വേയിലേക്കുള്ള ഗതാഗതം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. കാൽനട യാത്രക്കാർക്കുൾപ്പെടെ ഇവിടേയ്ക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
ലുവാസ് റെഡ് ലൈൻ 3അറീന സ്റ്റോപ്പിലേക്കുള്ള സർവ്വീസ് നിർത്തിവച്ചു. പരിമിതമായ ലുവാസ് ട്രാമുകൾ മാത്രമാണ് ഇന്ന് സർവ്വീസ് നടത്തുന്നത്.

