ലിമെറിക്ക്: ലിമെറിക്ക് സ്വദേശിനി കാരി മുള്ളന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ മർദ്ദിച്ചതാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളെ ഇന്നലെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കോടതിയെ ആണ് അന്വേഷണ സംഘം കൂടുതൽ കാര്യങ്ങൾ ബോധിപ്പിച്ചത്.
കാരി മുള്ളനെ കൊലപ്പെടുത്തിയ ശേഷം രണ്ടാഴ്ചയോളം മൃതദേഹം കൗണ്ടി ഫെർമനാഗിലെ ലോഫിൽ ഒളിപ്പിച്ചു. കാരി മുള്ളൻ കൊല്ലപ്പെട്ട സമയത്ത് പ്രതികളിൽ ഒരാളായ കെന്നത്ത് ലിഞ്ചും മുത്തശ്ശി മേരി ലിഞ്ചും വീട്ടിൽ ഉണ്ടായിരുന്നു. മൃതദേഹം ഒളിപ്പിക്കാൻ കെന്നത്ത് ലിഞ്ച് പ്രതികളെ സഹായിച്ചു. ഇതിന് പുറമേ കുറ്റകൃത്യം മറച്ചുവച്ചുവെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി.

