ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ മോശം പെരുമാറ്റത്തെ തുടർന്ന് പോലീസുകാരെ പിരിച്ചുവിട്ടു. രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പോലീസ് മേൽനോട്ട സമിതിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്.
പ്രതികളുടെ ചിത്രങ്ങൾ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമർശങ്ങളോടൊപ്പം പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇവരെ പിരിച്ചുവിട്ടത്. വീടുകൾ, ആശുപത്രികൾ, പോലീസ് വാഹനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പ്രതികളുടെ ചിത്രം അവരറിയാതെ പകർത്തി പങ്കുവയ്ക്കുകയായിരുന്നു. ആകെ 18 പേരുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ പങ്കുവച്ചിരിക്കുന്നത്. ചില പരാമർശങ്ങൾ ലൈംഗിക ചുവയോടെയുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

