ഡബ്ലിൻ: ഡബ്ലിനിലെ സംഗീത ലഹരിയിലാഴ്ത്തി എംജി ശ്രീകുമാറും സംഘവും. പാട്ടും ആഘോഷവുമായി എംജി ശ്രീകുമാർ നയിച്ച സംഗീത പരിപാടി കൊണ്ടാട്ടം 2026 അരങ്ങേറി. ബുധനാഴ്ച ആയിരുന്നു പരിപാടി. എംജി ശ്രീകുമാറും സംഘവുമൊരുക്കിയ സംഗീത വിരുന്ന് പ്രവാസി മലയാളികൾക്ക് അക്ഷരാർത്ഥത്തിൽ വേറിട്ട അനുഭവമായി മാറി.
നമ്മുടെ അയർലൻഡ് ഇവന്റ്സ് ആണ് പരിപാടി സംഘടിപ്പിച്ചത്. മലയാളികൾ എല്ലാ കാലത്തും ഓർക്കുകയും വീണ്ടും വീണ്ടും കേൾക്കാൻ കെതിക്കുകയും ചെയ്യുന്ന ഗാനങ്ങൾ കോർത്തിണക്കിയായിരുന്നു പരിപാടി. നൂറ് കണക്കിന് പേരാണ് പരിപാടിയുടെ ഭാഗമായത്.
Discussion about this post

