കൊച്ചി ; രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുക്കാൻ നടൻ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം. തപാൽ വകുപ്പ് അധികൃതർ ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി രാഷ്ട്രപതിയുടെ ക്ഷണക്കത്ത് കൈമാറി.റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത് .
പരിപാടിയിലേക്ക് രാഷ്ട്രപതി ക്ഷണിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. , അഭിമാനവും സന്തോഷവും അംഗീകാരവും നൽകുന്നതാണ് ഇത്തരമൊരു അവസരം , ഏറെ ആദരവോടെ ക്ഷണക്കത്ത് സ്വീകരിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ ആശയങ്ങളും കൈത്തറി കഴിവുകളും കൈകൊണ്ടാണ് പ്രത്യേക ക്ഷണകത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആണ് ഇതിന് പിന്നിൽ . ഒരിക്കൽ ഉപയോഗിച്ച് കളയുന്നതിന് പകരം ഭിത്തിയിൽ അലങ്കരിച്ച് സൂക്ഷിക്കാവുന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് .

