തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ ഗൂഢാലോചന നടത്തിയ ഉന്നത നേതാക്കൾ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ആ നേതാക്കളെ എങ്ങനെയും സംരക്ഷിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും സിപിഎം തന്ത്രപരമായ മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
‘ തന്ത്രിയുടെ അറസ്റ്റ് നിയമപരമായ കാര്യമാണ്. അത് അതിന്റെ വഴിക്ക് പോകട്ടെ. ആരും നിയമത്തിന് അതീതരല്ല. കാര്യങ്ങൾ അതനുസരിച്ച് മുന്നോട്ട് പോകട്ടെ. എസ്ഐടിയുടെ അന്വേഷണം മുന്നോട്ട് പോകട്ടെ. എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഗൂഢാലോചനയിൽ ഉൾപ്പെട്ട മുൻ മന്ത്രിമാരുണ്ട്. അവരും ജയിലിലാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പാപം ചെയ്തവർക്ക് അയ്യപ്പന്റെ കോപത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. പ്രധാന കാര്യം ശബരിമല സ്വർണ്ണ മോഷണ കേസ് പരിഹരിക്കുക എന്നതാണ്. ഇതിൽ ആരൊക്കെ ഉൾപ്പെട്ടിരിക്കുന്നു എന്നതല്ല പ്രശ്നം. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. പ്രതികൾ എത്ര ഉന്നതരായാലും അയ്യപ്പനെതിരെ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടണം. മുൻ മന്ത്രിമാർ വഹിച്ച പങ്കിനെക്കുറിച്ച് എനിക്ക് വിവരങ്ങൾ ലഭിച്ചതായും ” രമേശ് ചെന്നിത്തല പറഞ്ഞു.

